രാത്രി കാലങ്ങളില്‍ ചായ കുടിക്കാനും മറ്റുമായി വണ്ടി നിര്‍ത്തുമ്പോള്‍ സൂക്ഷിക്കുക്ക [നമ്മളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷക്കായി പോസ്റ്റ്‌ ഷെയര്‍ ചെയ്യുക]

കര്‍ണാടക സംസ്ഥാനം കാറുമായി യാത്ര പോകുന്ന മലയാളികള്‍ക്ക് വളരെ അപകടം പിടിച്ച സ്ഥലമയിട്ടാണ് പൊതുവേ പറയപ്പെട്ടിട്ടുള്ളത്. രാത്രി കാലങ്ങളില്‍ ബാംഗ്ലൂര്‍ – വാളയാര്‍ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം പോകുവാന്‍ ഒരുപാട് അപായങ്ങള്‍ നമ്മളെ പെടുത്തുവാന്‍ പതുങ്ങി ഇരിക്കുന്നുണ്ട്.

വഴിയരികില്‍ ചായ കുടിക്കാനോ മറ്റുമായി പരമാവധി വാഹനം നിര്‍ത്താതിരിക്കുക. ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു മയക്ക് പോടീ ചേര്‍ത്ത് നമ്മളെ അവര്‍ കുരുക്കിലാക്കും. ചായക്ക് ടേസ്റ്റ് വ്യത്യാസം വരാത്തതക്കവിധമുള്ള പൊടിയാണ് അവര്‍ ഉപയോഗിക്കുന്നത്. ചായ കുടിച്ച ശേഷം വാഹനം ഓടിച്ച് കുറച്ചങ്ങ്‌ ചെന്ന് കഴിയുമ്പോള്‍ നമ്മള്‍ ബോധരഹിതരാകും. അവിടെ നമ്മളെ കൊള്ളയടിക്കാന്‍ സംഖങ്ങള്‍ റെഡിയായി തന്നെ നില്‍ക്കുന്നുണ്ടാകും.

രാത്രി വാഹനത്തിന്‍ ആര് കൈ കാണിച്ചാലും നിര്‍ത്താതിരിക്കുക ഒഴിഞ്ഞ സ്ഥലങ്ങളില്‍ അന്യ സംസ്ഥാന വണ്ടികള്‍ കൊള്ളയടിക്കാനായി നിരവധി കൊള്ള സംഘങ്ങളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

അത് പോലെ തന്നെ ഗുണ്ടല്‍പേട്ട് ഭാഗങ്ങളില്‍ കേരള വാഹനങ്ങള്‍ ലോറി ഉപയോഗിച്ച് അപകടത്തില്‍ പെടുത്തുന്നു എന്ന വാര്‍ത്തയും കുറച്ച് ദിവസങ്ങള്‍ മുന്നേ ചില ഓണ്‍ലൈന്‍ മീഡിയാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.