നിങ്ങൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍… ഏതല്ലാമെന്നറിയൂ…

1-മീശപുലിമല
————————

ചാർലി സിനിമ കണ്ടവർ ചിലപ്പോൾ മീശപുലിമല ഓർക്കും അതിൽ മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ? എന്ന് ചാർലി ചോദിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യാനിറങ്ങിയ ആളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ചോദ്യം

സാധാരണ മൂന്നാർ കാണാൻ വരുന്ന സഞ്ചാരികൾ മാട്ടുപെട്ടി ഡാം, കുണ്ടള ഡാം, ഇരവികുളം എന്നിവിടങ്ങളിൽ കറങ്ങി തിരിച്ച് പോവാറാണ് പതിവ്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന വേറെയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. അതിലൊന്നാണ് മീശപ്പുലിമല. സ്വാഭാവിക പുൽമേട് അതിന്റെ തനിമയിൽ അസംഖ്യം വന്യജീവികൾക്ക് ആവാസവ്യവസ്ഥിതി ഒരുക്കുന്ന ഇവിടെ, ആനകളേയും വരയാടുകളേയും അതിന്റെ തനത് ഹാബിറ്റാറ്റിൽ കാണാൻ കഴിയും.

ഹിമാലയത്തിനും കാരക്കോറം റേഞ്ചിനും ശേഷം ഇന്ത്യയിൽ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയേക്കാൾ
ഏതാനും മീറ്റർ മാത്രമാണ് ഇതിന് ഉയരം കുറവ്.
മീശപ്പുലിമല ഒരു തുടർച്ചയായ മലമടക്കിന്റെ (Ridge) ശ്രേണിയാന്ന്. ഒരു മല കയറി അടുത്തത് അതിൽ നിന്ന് അതിനടുത്തത് ഇങ്ങനെ തുടർന്നു പോകുന്നു.

പോകുന്ന വഴി : മീശപുലിമല ഇടുക്കി ജില്ലയിലലാണ്. മുന്നാർ eco point ൽ നിന്ന് 20km ഉൾവഴിയിലുടെ പോയി വേണം base camp ൽ എത്താൻ.

മീശപുലിമല forest area ആണ് അതുകൊണ്ടുതന്നെ KFDC (kerala forest development corporation) ൽ Online book ചെയ്യ്തു പണമടക്കണം. അവിടെ വിവിധ packages തിരഞ്ഞെടുക്കാം. ഒരു കാര്യം പ്രതേകം ശ്രദ്ധിക്കണം ഈ booking ലുടെ മാത്രമേ ഇങ്ങോട്ടു പോകാനാകു മറ്റു രീതിയിൽ മീശപുലിമലയിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. ഒരുപാട് pvt team ഇതിനായി ഉണ്ട് അത് ശ്രദ്ധിക്കുക.

KFDC യുടെ ഗൈഡഡ് ഇക്കോപേക്കേജ് ടൂറിസം ആണ് ഇപ്പോൾ മീശപ്പുലിമലയിലേക്ക് പോകാൻ ഉള്ള ഒരേ മാർഗ്ഗം.
പാക്കേജുകൾക്ക് അനുസരിച്ച് 6000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലോ, 7500 അടി ഉയരത്തിലുള്ള റോഡോ വാലി ക്യാമ്പിലോ ഒരു രാത്രി താമസിച്ച് മീശ പുലിമലയിലേക്ക് ട്രെക്ക് ചെയ്യാം.

ബേസ് ക്യാമ്പിൽ ടെന്റ് സ്റ്റേക്ക് രണ്ട് പേർക്ക് 7000 രൂപയും 4 പേർക്ക് 9000 രൂപയുമാണ് ഭക്ഷണം താമസം ഗൈഡ് ഉൾപ്പെടെ ഫീസ്.
റോഡോ വാലിയിൽ റോഡോമാൻഷൻ കോട്ടേജുകളിൽ 2 പേർക്ക് തങ്ങാവുന്ന റൂം, ട്രെക്കിംഗ് ഫീസ്, ഗൈഡ്, ഭക്ഷണം ഉൾപ്പെടെ, 6000 രൂപ ആണ്.

2-ഇലവീഴാപൂഞ്ചിറ
———————————

പേരുകൊണ്ട് പോലും മോഹിപ്പിക്കുന്ന ഒരിടം
ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ “ഇലവീഴാപൂഞ്ചിറ”യിലേക്ക് പോകാം..കോടമഞ്ഞിൻ പുതപ്പണിഞ്ഞു സഞ്ചാരികൾക്ക് സുഖകരമായ അനുഭൂതി പകരുന്ന ഇലവീഴാപൂഞ്ചിറയിലേക്ക് ഒരു യാത്ര തുടങ്ങാം.പ്രകൃതി സൗന്ദര്യം കൊണ്ട് മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്നും ഏറെ വ്യത്യസ്തമാണെകിലും കാര്യമായി ജനശ്രദ്ധയിൽ വന്നിട്ടില്ലാത്ത ഒരു വിനോദസഞ്ചാര ആകർഷണമാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ.സമുദ്ര നിരപ്പിൽനിന്ന് 3200 അടി ഉയരത്തിലാണ് ഈ മനോഹരമായ സ്ഥലം.

പേര് സൂചിപ്പിക്കുന്നത് പോലെ ഇലകൾ പൊഴിയാറില്ല എന്നത് തന്നെയാണ് ഇവിടുത്തെ പ്രത്യേകത.കാരണം,നാലു മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയിൽ ഒരു മരം പോലും ഇല്ല.എന്നാൽ തണുത്ത കാറ്റും വർഷത്തിൽ ഏറിയ മാസങ്ങളും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു.സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ സമ്മാനിക്കുന്നത്.പ്രഭാതങ്ങളിലും സന്ധ്യാനേരത്തും സൂര്യകിരണങ്ങൾ ഇലവീഴാപൂഞ്ചിറയ്ക്ക് മീതെ മായിക പ്രഭ ചൊരിയുന്നു.ഇതും സഞ്ചാരികൾക്ക് നിറമുള്ള ഓർമകൾ സമ്മാനിക്കുന്നു.മഴക്കാലത്തു ശുന്യതയിലെന്നപോലെ രൂപമെടുക്കുന്ന ഒരു തടാകവും ഈ താഴ്‌വരയുടെ ഒരു പ്രത്യേകതയാണ്.

നവംബർ മുതൽ മാർച്ചു വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയം.കോട്ടയം ജില്ലയിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ.എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്താം.

3-അഞ്ചുരുളി
————————

ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിന്‍റെ ക്ലൈമാക്സ്‌ സീന്‍ മറക്കില്ല , കാരണം അത്ര മനോഹരമായ സ്ഥലമാണ്‌ അതിനുവേണ്ടി തിരഞ്ഞെടുത്തത് . ആ മനോഹരമായ സ്ഥലമാണ്‌ അഞ്ചുരളി . ഇരട്ടയാറ്റില്‍ നിന്നും ഇടുക്കി ഡാമിലെയ്ക്ക് വെള്ളം കൊണ്ടുപോകുന്നതിന് നിര്‍മ്മിച്ച ഇ ടണല്‍ ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയിരിക്കുന്നു . പച്ച പുല്ലുമേടുകളും പച്ചപ്പാര്‍ന്ന മരങ്ങളും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകള്‍ തന്നെ . ഫിഷിംഗ് , ടണലില്‍ കുടിയുള്ള സഞ്ചാരം എന്നിവ പ്രധാന ആകര്‍ഷണം

5 ഉരുളികൾ കമിഴ്ത്തിവെച്ചതു പോലെ,
5 തുരുത്തുകൾ, ജലമിറങ്ങുബോൾ, ജലത്തിനിടയിൽ നിന്നും ദൃശ്യമാകും..
അങ്ങനെയാണത്രേ….അഞ്ചുരുളി എന്നീ സ്ഥലത്തിനു പേരു വന്നത്. ഇടുക്കി ഡാമിന്റെ, പിന്നാമ്പുറം ആണിവിടം.ഇരട്ടയാറിൽ നിന്നും ഡാമിലേയ്ക്ക്, ജലമെത്തിക്കുന്നതിനു വേണ്ടി, ആറു വർഷമെടുത്ത്, പണിതതാണീ, തുരങ്കം..
അതി മനോഹരമായ ഷൂട്ടിംങ് ലൊക്കേഷൻ….
നിത്യഹരിതവനങ്ങളുടേയും, പുൽമേടുകളുടെയും സാന്നിദ്ധ്യം,… കൊതിപ്പിക്കുന്ന മുടിഞ്ഞ സൗന്ദര്യം..ഇതെല്ലാം=അഞ്ചുരുളി

വേനൽ കാലത്താണ് ഇവിടെ എത്തേണ്ടത് ടണലിലൂടെ കുറച്ചു ദൂരം നടക്കാൻ സാധിക്കും അധികം ഉള്ളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് ഓക്സിജൻ കുറവാണെന്നാണ് നാട്ടുകാരിൽ ഒരാൾ പറഞ്ഞത് പലരുടേയും ബോഡി പവർ അനുസരിച്ചു മാറ്റം വരാം,
മഴക്കാലത്തു ഒരിക്കലും കയറാൻ ശ്രെമിക്കരുത് ചിലപ്പോൾ വലിയൊരു അപകടം ഉണ്ടായേക്കാം

സീസണ്‍ : മഴക്കാലം കഴിയുമ്പോള്‍ (ആഗസ്റ്റ്‌ – മെയ്‌ )

വഴി: മൂവാറ്റുപുഴ…. വണ്ണപ്പുറം…… വെൺമണി… ചേലച്ചുവട്… ചെറുതോണി…. കട്ടപ്പന… കട്ടപ്പന എത്തുംമുൻപ് ഇടുക്കി കവലയിൽ നിന്നും വലത്തോട്ട്… ഏകദേശം 10 കിലോമീറ്റർ..
താമസ സൗകര്യം -കട്ടപ്പന