ഡോക്ടറെ കാണാതെ പാരസിറ്റമോള്‍ , പനാഡോൾ കഴിക്കുന്നവര്‍ ഇത് വായിക്കാതെ പോകരുത്

മലയാളികൾ പൊതുവെ ചെറിയ ഒരു പനി , തലവേദന അല്ലെങ്കിൽ ജലദോഷം എന്നിവ വന്നാൽ ഡോക്ട്റെ കാണാൻ പോവാതെ വേഗം ഒരു പാരാസിറ്റാമോൾ കഴിക്കുകയാണ് പതിവ് ഏറ്റവും കൂടുതൽ ഗൾഫിൽ ഉള്ളവരായിരിക്കും അയിരിക്കും കഴിക്കുന്നത് ഗൾഫിൽ പനാഡോൾ ആണെന്ന ഒരു വിത്യാസം മാത്രം.. അങ്ങിനെ ചെയ്യുന്നവർ ഇത് വായിക്കാതെ പോവരുത്

അസുഖങ്ങള്‍ക്ക്‌ മുറിവൈദ്യം പ്രയോഗിയ്‌ക്കുന്നവരാണ്‌ ഏറെയും. ഡോക്ടറെ കാണാതെ തനിയെ തന്നെ മരുന്നു കഴിയ്‌ക്കുന്നവര്‍. ഇത്തരം മരുന്നുകളില്‍ പലരും കൂടുതലായി ഉപയോഗിയ്‌ക്കുന്ന ഒന്നാണ്‌ പാരാസെറ്റമോള്‍.
പ്രത്യേകിച്ചു ചെറിയ പനിയെല്ലാം വന്നാല്‍ ഡോക്ടറെ കാണാതെ തന്നെ പാരാസെറ്റമോള്‍ കഴിയ്‌ക്കും.
ഇവ പൊതുവെ നിരുപദ്രവകരമാണെന്ന തോന്നലാണ്‌ കാരണം. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണമല്ലാതെ പാരാസെറ്റമോള്‍ കഴിയ്‌ക്കുന്നതു കൊണ്ടു ദോഷങ്ങള്‍ ചില്ലറയല്ല. ഇവ വരുത്തുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചറിയൂ,

കരള്‍ പാരാസെറ്റമോള്‍ അളവില്‍ കൂടുതല്‍ കഴിയ്‌ക്കുന്നത്‌ കരള്‍ പ്രശ്‌നങ്ങള്‍ക്കിട വരുത്തും. ഇത്തരം മരുന്നുകളുടെ കവറുകളില്‍ തന്നെ ഇത്‌ എഴുതിയിരിയ്‌ക്കുന്നതു കാണാം. ദിവസം 3 ഗ്രാമില്‍ കൂടുതല്‍ പാരാസെറ്റമോള്‍ കഴിയ്‌ക്കരുത്‌.

ഗ്യാസ്‌ട്രൈറ്റിസ്‌ പാരാസെറ്റമോള്‍ ഗ്യാസ്‌ട്രൈറ്റിസ്‌ കാരണവുമാകാം. ഇതു കഴിച്ചാല്‍ വയര്‍ വീര്‍ക്കുക, ദഹനപ്രശ്‌നങ്ങള്‍ എന്നിവയും അനുഭവപ്പെടും.

അലര്‍ജി ചിലരില്‍ പാരാസെറ്റമോള്‍ ചര്‍മപ്രശ്‌നങ്ങള്‍ക്കിട വരുത്തും. അലര്‍ജി, അനാഫൈലാക്‌സിസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

പാരാസെറ്റമോള്‍ പറഞ്ഞ അളവില്‍ കൂടുതല്‍ കഴിയ്‌ക്കുന്നത്‌ തലചുറ്റല്‍, ഉറക്കം തൂങ്ങല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും.

പാരാസെറ്റമോള്‍ തോന്നിയപോലെ കഴിയ്‌ക്കുന്നത്‌ ഹൈപ്പോടെന്‍ഷന്‍,അതായത്‌ കുറഞ്ഞ ബിപിയ്‌ക്കു കാരണമാകും. ഇത്‌ ഹൃദയാരോഗ്യത്തിനു ദോഷകരമാണ്‌.

വയറുവേദന, വയറിളക്കം വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ പാരാസെറ്റമോള്‍ അളവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം സംഭവിയ്‌ക്കാവുന്ന മറ്റു പ്രശ്‌നങ്ങളാണ്‌.
ചിലര്‍ക്ക്‌ പാരാസെറ്റമോള്‍ കഴിയ്‌ക്കുന്നത്‌ വിശപ്പില്ലായ്‌മ, അമിതവിയര്‍പ്പ്‌, മലത്തില്‍ രക്തം, മലബന്ധം തുടങ്ങിയ പലതരം പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്‌.