അഞ്ച് മിനിറ്റില്‍ സ്വന്തമായി ഒരു മെസഞ്ചര്‍ ആപ്പ് നിങ്ങള്‍ക്കും ഉണ്ടാക്കാം..!

വാട്‌സ്ആപ്പ്, മെസഞ്ചര്‍ അങ്ങനെ അങ്ങനെ നിരവധി ചാറ്റിങ് ആപ്ലിക്കേഷനുകളുണ്ട്. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ചാറ്റിങ് ആപ്ലിക്കേഷന്‍ വേണമെന്നാഗ്രഹിച്ചിട്ടുണ്ടോ? അതിന് വലിയ സാങ്കേതിക ജ്ഞാനം ആവശ്യമാണെന്ന ആശങ്കയുണ്ടെങ്കില്‍ അത് മാറ്റിവെച്ചോളൂ. അഞ്ച് മിനിറ്റില്‍ ഒരു മെസഞ്ചര്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ച് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള വിദ്യയാണ് ഇവിടെ പറയാന്‍ പോവുന്നത്.

ആപ്പ്‌സ്‌ഗെയ്‌സര്‍  (appsgeyser) വെബ്‌സൈറ്റ് ആണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നമുക്കെല്ലാം സുപരിചിതമായ ടെലഗ്രാം ആപ്ലിക്കേഷന്‍ അതിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേയ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളും സോഴ്‌സ് കോഡും സൗജന്യമായി നല്‍കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാണ് ആപ്പ്‌സ് ഗെയ്‌സര്‍ ഈങ്ങനെ ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

വെബ്‌സൈറ്റ് വഴി സൗജന്യമായി നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാം. മെസഞ്ചര്‍ ആപ്ലിക്കേഷന്‍ മാത്രമല്ല, മീഡിയാ പ്ലെയര്‍, വെബ്‌സൈറ്റ്, ബ്രൗസര്‍, മ്യൂസിക് സ്ട്രീമിങ്, മൊബൈല്‍ ടിവി, ബ്ലോഗ് എന്നിവയുടെയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഈ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ നിര്‍മിക്കാം.

വോയിസ് കോളിങ്, ഫയല്‍ &മീഡിയ ഷെയറിങ്, ഗ്രൂപ്പ് ചാറ്റിങ്, ഇമോജി, സ്‌മൈലി, എന്‍ക്രിപ്ഷന്‍ തുടങ്ങി ടെലിഗ്രാം മെസ്സഞ്ചര്‍ നല്‍കുന്ന എല്ലാ സംവിധാനങ്ങളും ഈ നിങ്ങളുണ്ടാക്കുന്ന ആപ്ലിക്കേഷനില്‍ ലഭ്യമാവും.

ഉപയോക്താവിന്റെ ഇഷ്ടാനുസരണം ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യാനും കഴിയുംവിധമാണ് വെബ്‌സൈറ്റിലെ ആപ്പ് ബില്‍ഡര്‍ തയ്യാറാക്കിയിരിക്കുന്നത്. .മാത്രമല്ല ഇങ്ങനെ നിര്‍മ്മിക്കുന്ന മെസെഞ്ചര്‍ ആപ്ലിക്കേഷന്‍ വിവിധ ആപ്പ് സ്റ്റോറുകളില്‍ പബ്ലിഷ് ചെയ്യാനും സാധിക്കും.

കൂടാതെ ബാനര്‍ പരസ്യങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പരസ്യങ്ങള്‍ എന്നിവയിലൂടെ ആപ്പ് ഉപയോക്താക്കളിലേക്ക് പരസ്യം എത്തിച്ച്  ഉപഭോക്താവിന് പണം ഉണ്ടാക്കുവാനുള്ള സംവിധാനവും ആപ്പ്‌സ്‌ഗെയ്സിര്‍ നല്‍കുന്നു

ആപ്പ്‌സ്‌ഗെയ്‌സര്‍ ഉപയോഗിച്ച് എങ്ങിനെ ഒരു മെസഞ്ചര്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാം എന്നതാണ് വീഡിയോയില്‍