സൗദിവൽക്കരണം മദീനയിൽ 41 തൊഴിൽ മേഖലകളിൽ

മദീന – മദീന പ്രവിശ്യയിൽ 41 തൊഴിൽ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അറിയിച്ചു. ടൂറിസം, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ മേഖല, മാളുകൾ എന്നീ മേഖലകളിലെ 41 തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. മദീന പ്രവിശ്യ സുപ്രീം സൗദിവൽക്കരണ കമ്മിറ്റി പ്രസിഡന്റു കൂടിയായ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെയും മദീന പ്രവിശ്യ എക്‌സിക്യൂട്ടീവ് സൗദിവൽക്കരണ കമ്മിറ്റി പ്രസിഡന്റ് സൗദ് ബിൻ ഖാലിദ് അൽഫൈസൽ […]

സൗദിവൽക്കരണം ഐ.ടി, അക്കൗണ്ടിംഗ്, ഫിനാൻസ് മേഖലകളിലേക്കും

റിയാദ് – അക്കൗണ്ടിംഗ്, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഫിനാൻസ് മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതി. ഉദ്യോഗാർഥികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഈ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ വനിതാവൽക്കരണ പ്രോഗ്രാം ഡയറക്ടർ നൂറ അബ്ദുല്ല അൽറുദൈനി പറഞ്ഞു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവൽക്കരണ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ […]