ഗ്രൂപുകളും ഫോണ്‍ നമ്പരുകളും നഷ്ടപ്പെടാതെ വാട്സ്ആപ്പ് നമ്പര്‍ ചെയ്ഞ്ച് ചെയ്യുന്നത് എങ്ങനെ…!

ഗ്രൂപുകളും ഫോണ്‍ നമ്പരുകളും നഷ്ടപ്പെടാതെ വാട്സ്ആപ്പ് നമ്പര്‍ ചെയ്ഞ്ച് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. നിങ്ങളുടെ വാട്സാപ്പിലുള്ള ഉള്ള ഗ്രൂപുകളും ഫോണ്‍ നമ്പരുകളും നഷ്ടപ്പെടാതെ വാട്സ് ആപ്പ് ഉപയോഗിക്കുന്ന നമ്പര്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള വഴിയാണ് താഴെ കാണുന്നത്, ഇതൊരു പുതിയ അറിവല്ല എങ്കിലും പലര്‍ക്കും ഉപയോഗപ്പെടും എന്നുള്ളത് കൊണ്ടാണ് ഇത് ഷെയര്‍ ചെയ്യുന്നത്. സ്ക്രീന്‍ ഷോട്ട് താഴെ.
വാട്സാപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്സ് എടുക്കുക.

ശേഷം വരുന്ന ഒപ്ഷനില്‍ നിന്നും അക്കൗണ്ട് എന്ന ഒപ്ഷന്‍ തെരെഞ്ഞെടുക്കുക.

ശേഷം വരുന്ന സ്ക്രീനില്‍ നിന്നും ചെയ്ഞ്ച് നമ്പര്‍ എന്ന ഒഷന്‍ തെരെഞ്ഞെടുക്കുക

പഴയ നമ്പര്‍ അടിക്കുമ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ച രാജ്യത്തെ കോഡ് സെലക്ട്‌ ചെയ്തു അടിക്കണം , പുതിയ നമ്പര്‍ അടിച്ച് DONE എന്നത്തില്‍ ക്ലിക്ക് ചെയ്യുക , അപ്പോള്‍ ആ നമ്പറിലേക്ക് മെസ്സേജില്‍ ഒരു കോഡ് കിട്ടും , ആ കോഡ്‌ അടിച്ചാല്‍ പുതിയ നമ്പരില്‍ വാട്സ് ആപ്പ് റെഡിയാവും.