പാന്‍ കാര്‍ഡ്‌ നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി വേഗം ലിങ്ക് ചെയ്യൂ…

ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.എന്നാല്‍ പേരില്‍ വ്യത്യാസമുണ്ടെങ്കിലും ഇപ്പോള്‍ രണ്ടും എളുപ്പത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്.

നിങ്ങൾ ചെയ്യേണ്ടത് : ഇതിന് ആദ്യമായി E Filing സൈറ്റ് എടുക്കുക. ഇന്‍കം ടാക്സ് വിഭാഗത്തിന്‍റെ വെബ്സൈറ്റില്‍ പോയി അഡ്രസ്‌ ഇതാണ്. www.incometaxindiaefiling.gov.in അതില്‍ ഇടതു വശത്ത് ‘Services’ നു ചുവടെ “Link Aadhaar” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കും.

1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5.”Link ആധാര്‍” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ “Aadhar – PAN linking completed successfully” എന്നു വന്നത് കാണാം

നിങ്ങളുടെ പേര്, പാന്‍ കാര്‍ഡിലുള്ളതും ആധാര്‍ കാര്‍ഡിലുള്ളതും വ്യത്യസ്തമാണെങ്കില്‍ ഒരു ലിങ്ക് സ്ക്രീനില്‍ പോപ്‌ അപ്പ്‌ ആകും. എങ്കില്‍ നിങ്ങള്‍ രണ്ടാമത്തെ Option തെരഞ്ഞെടുക്കുക. അത് നിങ്ങളെ Aadhar self service Update Portal ലേക്ക് കൊണ്ട് പോകും.അവിടെ കാണുന്ന ബോക്സില്‍ നിങ്ങളുടെ ശരിയായ പേര് ഇംഗ്ലീഷ് ലിപിയില്‍ കൃത്യമായി എഴുതുക. അതിനുശേഷം submit update റിക്വസ്റ്റ് പ്രസ്‌ ചെയ്യുക.

നിങ്ങള്‍ പേര് modify ചെയ്യുന്നുവെങ്കില്‍ അതിനു തെളിവായി ഏതെങ്കിലും ഒരു ഫോട്ടോ ഐഡി (Proof of Identity സെലക്ട്‌ ചെയ്യുക) തെരഞ്ഞെടുത്തു അത് UIAI Website ലേക്ക് അപ്‌ലോഡ്‌ ചെയ്യണം. അതിനുശേഷം വരുന്ന Confirmation Dialogue Box ല്‍ കാണുന്ന YES എന്നത് പ്രസ്‌ ചെയ്യണം. കുറച്ചു സെക്കന്റ്‌ വെയിറ്റ് ചെയ്തതിനുശേഷം സ്ക്രീനില്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്തു കൊണ്ട് ഒരു Confirmation താലിയും. അത് പ്രിന്റ്‌ ചെയ്യുകയോ ഡൌണ്‍ലോഡ് ചെയ്യുകയോ ആകാം. അറിവ് പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യാം