പറവയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്..! ഞെട്ടരുത്..!

ശനി, ഞായര്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പറവയുടെ മൊത്തം കളക്ഷന്‍ 6.5 കോടിയായി. കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ നിന്നുമാത്രം നാല് ദിവസം കൊണ്ട് ലഭിച്ചത് 27.94 ലക്ഷം. തിരക്ക് കാരണം പലയിടത്തും ഷോകളുടെ എണ്ണം കൂട്ടി. മികച്ച പ്രതികരണം സ്വന്തമാക്കിയതും അവധി ദിവസങ്ങള്‍ വരുന്നതും പറവക്ക് കൂടുതല്‍ ഗുണം ചെയ്യും.

ഈ ആഴ്ച തന്നെ 8 കോടിയിലധികം രൂപ സിനിമ സ്വന്തമാക്കാമെന്നുറപ്പായി. എന്നാല്‍ ഈ ആഴ്ച വരുന്ന നാല് മലായാള ചിത്രങ്ങള്‍ പറവക്ക് വെല്ലുവിളി ഉയര്‍ത്താനും സാധ്യതയുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മിച്ചത്.