മനം മയക്കുന്ന വാളറ വെള്ളച്ചാട്ടം… മനംകുളില്‍ക്കുന്നതും വിസ്മയ കാഴ്ചയൊരുക്കുന്ന വാളറ വെള്ളച്ചാട്ടം ദേശീയപാതയില്‍നിന്ന് മാറിയുള്ള കാഴ്ചയാണ്

പ്രകൃതിയുടെ അനുഗ്രഹം ഏറെ ലഭിച്ച ഭൂപ്രദേശമാണ് ഇടുക്കി. തേയില വിളയുന്ന മൂന്നാറും ശര്‍ക്കര പാടങ്ങളും ചന്ദനക്കാടുകളുമുള്ള മറയൂരും ക്യാരറ്റും ആപ്പിളും വിളയുന്ന കാന്തല്ലൂരും ഇടുക്കിഡാമും ചീയപ്പാറ വെള്ളച്ചാട്ടവും വാഗമണ്ണിലെ മൊട്ടക്കുന്നുകളും…എണ്ണിയാലൊടുങ്ങാത്തത്ര സുന്ദരമായ പ്രദേശങ്ങള്‍ ജില്ലയിലുണ്ട്.

മനംകുളില്‍ക്കുന്നതും വിസ്മയ കാഴ്ചയൊരുക്കുന്ന വാളറ വെള്ളച്ചാട്ടം ദേശീയപാതയില്‍നിന്ന് മാറിയുള്ള കാഴ്ചയാണ് സമ്മാനിക്കുന്നതെങ്കിലും പാതയോരത്തുനിന്ന് ചിത്രങ്ങള്‍ പകര്‍ത്താനത്തെുന്നവരുടെ തിരക്ക് ഏറെയാണ്.

ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമാണ് ഇവിടം.